sania

ഖത്തർ: ഒരു വർഷത്തിന് ശേഷമുള്ള തിരിച്ചുവരവിൽ ഇന്ത്യൻ വനിതാ ടെന്നീസ് താരം സാനിയ മിർസ സ്ലൊവേനിയയുടെ ആൻഡ്രിയ ക്ലെപാക്കു സഖ്യം ഖത്തർ ഓപ്പണിന്റെ വനിതാ ഡബിൾസ് സെമി ഫൈനലിൽ പുറത്തായി.നിക്കോളാസ് മെലിഷർ - ഡെമി ഷ്വൂസ് സഖ്യത്തോട് 7-5,6-5,5-10 എന്ന സ്കോറിനാണ് സാനിയ സഖ്യം സെമിയിൽ തോറ്റത്.

സാനിയ സഖ്യം ക്വാർട്ടറിൽ അന്ന ബ്ലിൻകോവ-ഗബ്രിയേല ഡബ്രോവ്‌സകി സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്കാണ് കീഴടക്കിയത്.സ്‌കോർ: 6-2, 6-0. പ്രീ ക്വാർട്ടറിൽസാനിയ-ആൻഡ്രിയ സഖ്യം യുക്രെയ്‌നിന്റെ കിച്ചനോക്ക് സഖ്യത്തെയും പരാജയപ്പെടുത്തിയിരുന്നു.