
റാഞ്ചി: ഝാർഖണ്ഡിൽ മാവോയിസ്റ്റ് വേട്ടയ്ക്കിടെയുണ്ടായ സ്‌ഫോടനത്തിൽ രണ്ട് ജവാന്മാർക്ക് വീരമൃത്യു. പശ്ചിമ സിംഗ്ഭൂമിൽ ഹോയഹത്തു വനമേഖലയിൽ മാവോയിസ്റ്റുകൾക്ക് വേണ്ടിയുള്ള തെരച്ചിലിനിടെ നടന്ന സ്‌ഫോടനത്തിലാണ് മാവോയിസ്റ്റുകളെ പിടികൂടാനായി രൂപീകരിച്ച പ്രത്യേക സംഘമായ ജാർഖണ്ഡ് ജാഗ്വാറിലെ രണ്ട് ജവാൻമാർക്ക് ജീവൻ നഷ്ടമായത്. ഒരു സി.ആർ.പി.എഫ് ജവാൻ ഉൾപ്പടെ ആറ് പേർക്ക് പരിക്കേറ്റതായി അഡീഷണൽ ഡി.ജി നവീൻ കുമാർ സിംഗ് അറിയിച്ചു.