
ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ കഴിഞ്ഞ അഞ്ച് മത്സരങ്ങൾക്കിടയിൽ നാലാമത്തെ സമനിലയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്.കഴിഞ്ഞ രാത്രി ദുർബലരായ ക്രിസ്റ്റൽ പാലസുമായി ഗോളില്ലാ സമനിലയിലാണ് യുണൈറ്റഡ് പിരിഞ്ഞത്. ഇതോടെ യുണൈറ്റഡിന്റെ കിരീടസാദ്ധ്യതകളും മങ്ങി. ഫെബ്രുവരി മൂന്നിന് സതാംപ്ടണിനെ 9-0ത്തിന് തോൽപ്പിച്ച ശേഷംഎവർട്ടണോടും ചെൽസിയോടും വെസ്റ്റ് ബ്രോമിനോടും മാഞ്ചസ്റ്റർ യുണൈറ്റഡ് സമനില വഴങ്ങിയിരുന്നു.
27 മത്സരങ്ങളിൽ നിന്ന് 51 പോയിന്റുമായി യുണൈറ്റഡ് ലീഗിൽ രണ്ടാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിക്ക് 65 പോയിന്റുണ്ട്.