
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഉൾപ്പെടുത്തി ജി.ഡി.പിയെ താരതമ്യം ചെയ്തതിന് പിന്നാലെ തരൂരിനെ പരിഹസിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ രംഗത്തെത്തിയിരുന്നു.
'താങ്കളുടെ അസുഖം വേഗം ഭേദമാകട്ടെ, ആയുഷ്മാൻ ഭാരതിന് കീഴിനുള്ള ഏതെങ്കിലും ആശുപത്രിയിൽ താങ്കൾക്ക് വേണ്ടി ശുപാർശ ചെയ്യാമെന്നായിരുന്നു തരൂരിന് മുരളീധരന്റെ മറുപടി.
മുരളീധരന്റെ കമന്റിന് മലയാളത്തിൽ ചുട്ടമറുപടി കൊടുത്തിരിക്കുകയാണ് ശശി തരൂർ ഇപ്പോൾ. 'എനിക്കുള്ള അസുഖം എന്തായാലും അത് മാറുന്നതാണെന്ന് എനിക്കുറപ്പാണ്, പക്ഷെ, തമാശ ആസ്വദിക്കാൻ കഴിയാത്ത പ്രശ്നം, താങ്കളെപ്പോലുള്ള സംഘികൾക്ക് ഒരു മാറാരോഗം പോലെയാണ്. അതിന്, നിർഭാഗ്യവശാൽ 'ആയുഷ്മാൻ ഭാരതി'ൽ പോലും ഒരു ചികിത്സയില്ല..'– തരൂർ ഫേസ്ബുക്കിൽ കുറിച്ചു.
2017-18 മുതലുള്ള ആറുപാദങ്ങളിലെ ജി.ഡി.പി വളര്‍ച്ചാനിരക്കിന്റെ ഗ്രാഫും മോദിയുടെ താടിയുടെ നീളവ്യത്യാസങ്ങളും ചേര്‍ത്ത ചിത്രമാണ് തരൂര്‍ ട്വീറ്റ് ചെയ്തിരുന്നത്. ഗ്രാഫിക് വിശദീകരണം എന്നു പറഞ്ഞാല്‍ ഇതാണ്, എന്ന കുറിപ്പോടെയായിരുന്നു തരൂരിന്റെ ട്വീറ്റ്.
എനിക്കുള്ള അസുഖം എന്തായാലും അത് മാറുന്നതാണെന്ന് എനിക്കുറപ്പാണ്; പക്ഷെ, തമാശ ആസ്വദിക്കാൻ കഴിയാത്ത പ്രശ്നം,...
Posted by Shashi Tharoor on Thursday, 4 March 2021