
സന്ധികളിലുണ്ടാകുന്ന വീക്കത്തെയാണ് ആർത്രൈറ്റിസ് അഥവാ വാതം എന്ന് പറയുന്നത്. വിവിധ സന്ധിരോഗങ്ങളുടെ ലക്ഷണമാണ് പ്രായഭേദമന്യെ ആർക്കും വരുന്ന വാതം. കൃത്യമായ ചികിത്സയിലൂടെയും ഭക്ഷണക്രമത്തിലൂടെയും ഈ രോഗത്തെ നിയന്ത്രിക്കാനാകും. മാംസാഹാരം, മദ്യപാനം, പുകവലി എന്നിവ ഒഴിവാക്കുന്നത് നല്ലതാണ്. ഒലിവെണ്ണ ചേർത്തുണ്ടാക്കിയ ഭക്ഷണങ്ങൾ ശീലമാക്കുന്നതിലൂടെ സന്ധികളിലെ വീക്കവും തേയ്മാനവും കുറയുന്നു.
മുന്തിരി, ചെറി, ഓറഞ്ച്, ഇഞ്ചി, വെളുത്തുള്ളി, ഉള്ളി, ബ്രോക്കോളി, വാൽനട്ട്സ് എന്നീ ഭക്ഷങ്ങൾ ശീലമാക്കുന്നതിലൂടെ സന്ധിവേദന ശമിക്കുന്നു. മഞ്ഞൾ അടങ്ങിയിട്ടുള്ള ഭക്ഷണം കഴിക്കുന്നത് മസിലുകളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ കുറയ്ക്കും. കഫീൻ,പാൽ, തക്കാളി, ഉരുളകിഴങ്ങ്, വഴുതങ്ങ, പഞ്ചസാര എന്നിവ അമിതമായി ഉപയോഗിക്കരുത്. സന്ധിവേദന കാരണം അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ വൈദ്യസഹായം തേടുക.