zz

കു​മ​ര​കം​ ​:​ ​കു​മ​ര​കം​ ​പ​ള്ളി​ച്ചി​റ​യി​ൽ​ ​ഗു​രു​ദേ​വ​ ​ക്ഷേ​ത്ര​ത്തി​ലെ​ ​കാ​ണി​ക്ക​വ​ഞ്ചി​ ​മോ​ഷ​ണം​ ​പോ​യി.​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​കു​മ​ര​കം​ ​വ​ട​ക്കും​ഭാ​ഗം​ 38ാം​ ​ശാ​ഖാ​ ​ഗു​രു​ദേ​വ​ ​ക്ഷേ​ത്ര​ത്തി​നു​ള്ളി​ലെ​ ​കാ​ണി​ക്ക​വ​ഞ്ചി​യാ​ണ് ​ച​ങ്ങ​ല​ ​പൊ​ട്ടി​ച്ച് ​അ​പ​ഹ​രി​ച്ച​ത്.​ ​പ​തി​നാ​യി​ര​ത്തോ​ളം​ ​രൂ​പ​ ​ന​ഷ്ട​പ്പെ​ട്ട​താ​യി​ ​ക​ണ​ക്കാ​ക്കു​ന്ന​താ​യി​ ​ശാ​ഖാ​ ​പ്ര​സി​ഡ​ന്റ് ​എം.​ജെ​ ​അ​ജ​യ​ൻ​ ​അ​റി​യി​ച്ചു.​ഇ​ന്ന​ലെ​ ​ക്ഷേ​ത്ര​ത്തി​ൽ​ ​പ്ര​തി​ഷ്ഠാ​ ​വാ​ർ​ഷി​ക​ ​ച​ട​ങ്ങാ​യി​രു​ന്നു.​ ​പ്ര​ഭാ​ത​ ​പൂ​ജ​യ്ക്കാ​യി​ ​പു​ല​ർ​ച്ചെ​ 4.30​ന് ​ക്ഷേ​ത്ര​ ​പൂ​ജാ​രി​ ​ബി​ജു​ ​ശാ​ന്തി​ ​എ​ത്തി​യ​പ്പോ​ഴാ​ണ് ​കാ​ണി​ക്ക​വ​ഞ്ചി​ ​കാ​ണാ​താ​യ​ ​വി​വ​രം​ ​അ​റി​യു​ന്ന​ത്.​ ​ഇ​രു​മ്പ് ​തു​ണു​മാ​യി​ ​ച​ങ്ങ​ല​യി​ൽ​ ​ബ​ന്ധി​പ്പി​ച്ചി​രു​ന്ന​ ​സ്റ്റീ​ൽ​ ​കാ​ണി​ക്ക​വ​ഞ്ചി​ ​ക്ഷേ​ത്ര​ത്തി​ലെ​ ​മൈ​ക്ക് ​സ്റ്റാ​ൻ​ഡ് ​ഉ​പ​യോ​ഗി​ച്ചാ​ണ് ​മോ​ഷ്ടാ​ക്ക​ൾ​ ​വേ​ർ​പ്പെ​ടു​ത്തി​യ​ത്.​ ​അ​തേ​സ​മ​യം​ ​ശ്രീ​കു​മാ​ര​മം​ഗ​ലം​ ​ക്ഷേ​ത്രം​ ​വ​ക​ ​ബോ​ട്ടു​ജെ​ട്ടി​ ​പാ​ല​ത്തി​ന് ​സ​മീ​പ​ത്തെ​ ​കാ​ണി​ക്ക​മ​ണ്ഡ​പ​ത്തി​ന്റെ​ ​പു​ട്ട് ​ത​ക​ർ​ത്തെ​ങ്കി​ലും​ ​പ​ണം​ ​ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല.​ ​കാ​ണി​ക്ക​മ​ണ്ഡ​പ​ത്തി​ലെ​ ​പ​ണം​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ക്ഷേ​ത്ര​ ​ഭാ​ര​വാ​ഹി​ക​ളെ​ത്തി​ ​എ​ണ്ണി​തി​ട്ട​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യി​ ​പ്ര​സി​ഡ​ന്റ് ​അ​ഡ്വ.​വി.​പി.​അ​ശോ​ക​ൻ​ ​പ​റ​ഞ്ഞു.​ ​പു​ല​ർ​ച്ചെ​ 2​:30​ഓ​ടെ​ ​യു​വാ​ക്ക​ള​ട​ങ്ങി​യ​ ​മൂ​ന്നം​ഗ​സം​ഘം​ ​പ്ര​ദേ​ശ​ത്ത് ​സ്‌​കൂ​ട്ട​റി​ലെ​ത്തി​യ​താ​യി​ ​സ​മീ​പ​ത്തെ​ ​നി​രീ​ക്ഷ​ണ​ ​കാ​മ​റ​ക​ളി​ൽ​ ​നി​ന്ന് ​വ്യ​ക്ത​മാ​യി​ട്ടു​ണ്ട്.​ ​ഈ​ ​സം​ഘ​മാ​ണ് ​മോ​ഷ​ണ​ത്തി​ന് ​പി​ന്നി​ലെ​ന്ന് ​സം​ശ​യി​ക്കു​ന്ന​താ​യി​ ​കു​മ​ര​കം​ ​പൊ​ലീ​സ് ​പ​റ​ഞ്ഞു.​ ​കു​മ​ര​കം​ ​സി​ഐ.​ ​വി.​ ​സ​ജി​കു​മാ​ർ​ ​എ​സ്.​ഐ.​ ​എ​സ്.​ ​സ​രേ​ഷ് ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ചു.