fire

കൊച്ചി: എറണാകുളം പുത്തൻകുരിശ് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിന് സമീപം തീപിടിത്തം. ഫാൻസി ഷോപ്പിനാണ് തീപിടിച്ചത്.പുലർച്ചെയായിരുന്നു സംഭവം. നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് തീയണച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.