vayalar-ravi

തിരുവനന്തപുരം: കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് സംസ്ഥാന രാഷ്ട്രീയത്തിലുള്ള പരിചയക്കുറവ് പാർട്ടിയ്ക്ക് ദോഷം ചെയ്യുന്നുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വയലാർ രവി. പാർട്ടിയിലെ ഏറ്റവും ജനപ്രിയനായ നേതാവ് ഉമ്മൻചാണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

ഉമ്മൻചാണ്ടിയുടെ നേതൃത്വം പാർട്ടിയ്ക്ക് അനിവാര്യമാണെന്നും, അദ്ദേഹത്തെ മുന്നിൽ നിർത്തി തിരഞ്ഞെടുപ്പിനെ നേരിടുന്നത് നേട്ടമുണ്ടാക്കുമെന്നും വയലാർ രവി പറഞ്ഞു. പുതുമുഖങ്ങൾക്ക് കൂടുതൽ അവസരം നൽകണമെങ്കിലും, മുതിർന്ന ചില നേതാക്കളെ ഒഴിവാക്കുന്നത് ദോഷം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വയലാർ രവി.