pranav-shana

ഒന്നാം വിവാഹവാർഷികം ആഘോഷിച്ച് പ്രണവ്-ഷഹാന ദമ്പതികൾ. ബന്ധുക്കളുടെ എതിർപ്പുകളെയെല്ലാം അവഗണിച്ചാണ് അപകടത്തിൽ ശരീരം തളർന്ന പ്രണവിന്റെ ജീവിതത്തിലേക്ക് ഷഹാന എന്ന പെൺകുട്ടി കടന്നുവന്നത്.സോഷ്യൽ മീഡിയയിലൂടെ ഇവർ മലയാളികൾക്കും ഏറെ പ്രിയപ്പെട്ടവരാണ്.

തങ്ങളുടെ വിശേഷങ്ങളൊക്കെ പ്രണവ് സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ ഒന്നാം വിവാഹവാർഷികത്തിൽ പ്രിയതമയെക്കുറിച്ച് യുവാവ് എഴുതിയ ഹൃദയസ്പർശിയായ കുറിപ്പ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്. ആഘോഷചിത്രങ്ങളും പ്രണവ് ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

പ്രിയപ്പെട്ടവൾ
ഇന്നേക്ക് അവൾ എന്നോടൊപ്പം കൂടിയിട്ട് ഒരു വർഷം. ഒട്ടും പ്രതീക്ഷിക്കാതെ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നവൾ. ഈ ജന്മത്തിൽ എനിക്കൊരു വിവാഹ ജീവിതം എന്നത് വെറും സ്വപ്നം മാത്രമായിരുന്നു. പക്ഷെ ദൈവം തീരുമാനിച്ചത് മറ്റൊന്നായിരുന്നു. ഒരു മാലാഖയെപോലെ ദൈവം അവളെ എന്റെ ജീവിതത്തിലേക്ക് അയച്ചു.

ജാതിയും മതവും നോക്കാതെ ദൈവം ഞങ്ങളെ ഒന്നായ് ചേർത്തു വച്ചു. എന്റെ കുറവുകളെ പ്രണയിച്ചവൾ, എന്റെ സന്തോഷവും ദുഃഖവും അവളുടേതാണെന്നുകൂടി പറഞ്ഞു എന്നെ ചേർത്ത് പിടിച്ചവൾ. എന്നെ പൊന്നുപോലെ നോക്കുന്നവൾ. സ്‌നേഹം എന്തെന്ന്
മറ്റുള്ളവരെ മനസിലാക്കി കൊടുത്തവൾ. എന്റെ പ്രിയപ്പെട്ടവൾ , എന്റെ ഷഹാന....
HAPPY WEDDING ANNIVERSARY
DEAR
എല്ലാവരുടെയും സ്‌നേഹവും, പ്രാർത്ഥനയും, അനുഗ്രഹവും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു...
ഏവർക്കും ഒരുപാട് നന്ദിയോടെ നിങ്ങളുടെ സ്വന്തം,
പ്രണവ് ഷഹാന