
തമിഴിൽ ഏറെ പ്രേക്ഷക, നിരൂപക ശ്രദ്ധ നേടിയ ചിത്രം അരുവി ബോളിവുഡിലേക്ക്. അദിതി ബാലനായിരുന്നു തമിഴിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രം വൻ ഹിറ്റായി മാറിയിരുന്നു. ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുമ്പോൾ ഫാത്തിമ സന ഷെയ്ഖ് ആണ് നായികയായി എത്തുന്നത്. ഇ. നിവാസ് ആണ് സംവിധാനം. ഇൗ വർഷം പകുതിയോടെയാണ് ചിത്രീകരണം ആരംഭിക്കുക. ഹിന്ദിയിലേക്ക് സിനിമയെത്തുമ്പോൾ സിനിമയുടെ കഥയിൽ മാറ്റമുണ്ടാകില്ല. മറ്റ് അഭിനേതാക്കളുടെ കാര്യത്തിൽ തീരുമാനമായില്ല. എച്ച്ഐവി പോസിറ്റീവായ അരുവി എന്ന കഥാപാത്രമായാണ് അദിതി തമിഴിൽ വേഷമിട്ടത്. അരുൺ പ്രഭുവാണ് തമിഴിൽ സംവിധാനവും തിരക്കഥയും നിർവഹിച്ചത്.അദിതിയുടെ അഭിനയ മികവിനും അരുണിന്റെ സംവിധാന മികവിനും ഏറെ പ്രശംസ ലഭിച്ചിരുന്നു. അദിതി ബാലന് പുറമെ ചിത്രത്തിൽ അഞ്ജലി വർദ്ധൻ , ലക്ഷ്മി ഗോപാലസ്വാമി എന്നിവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.