
കൃഷ്ണ ശങ്കർ നായകനാകുന്ന പുതിയ ചിത്രം കൊച്ചാളിന്റെ ചിത്രീകരണം അവസാനിച്ചു.പോലീസുകാരനാകാൻ ആഗ്രഹിക്കുന്ന ചെറുപ്പക്കാരന്റെ വേഷത്തിലാണ് കൃഷ്ണ ശങ്കർ ചിത്രത്തിൽ എത്തുന്നത്. നവാഗതനായ ശ്യാം മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മിസ് കേരള സെമി ഫൈനലിസ്റ്റായ ചൈതന്യയാണ് ഈ സിനിമയിലെ നായിക.കഥ, തിരക്കഥ, സംഭാഷണം മിഥുൻ പി. മദനൻ - പ്രജിത്ത് കെ. പുരുഷൻ എന്നിവരാണ്. വിജയരാഘവൻ , മുരളിഗോപി, ഇന്ദ്രൻസ്, രൺജിപണിക്കർ, കൊച്ചുപ്രേമൻ , ഷറഫുദ്ദീൻ , ഷൈൻ ടോം ചാക്കോ, ചെമ്പിൽ അശോകൻ , മേഘനാഥൻ , ശ്രീകാന്ത് മുരളി, അസീം ജമാൽ , ഗോകുലൻ , അക്രം മുഹമ്മദ്, കലാരഞ്ജിനി, സേതുലക്ഷ്മി, ശ്രീലക്ഷ്മി, ആര്യസലിം തുടങ്ങിയവരാണ് അഭിനേതാക്കൾ. സിനിമയുടെ റിലീസ് ഉടൻ പ്രഖ്യാപിക്കും.