
അങ്കാര: കിഴക്കൻ തുർക്കിയിൽ സൈനിക ഹെലികോപ്ടർ തകർന്നു വീണ് കമാൻഡറടക്കം 11 സൈനികർ കൊല്ലപ്പെട്ടു. രണ്ടുപേർക്ക് പരിക്ക്.
തട്വാൻ നഗരത്തിനു സമീപം കെക്മീസ് ഗ്രാമത്തിൽ ഉച്ചക്കുശേഷമാണ് അപകടം നടന്നത്. കുർദു ഭൂരിപക്ഷമുള്ള ബിത്ലിസ് മേഖലയാണിത്. ബിംഗോളിൽ നിന്ന് തട്വാനിലേക്ക് പറക്കുമ്പോൾ കോപ്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിലാകുകയായിരുന്നുവെന്നാണ് വിവരം.