
നൗകാമ്പ്: ബാഴ്സലോണയുടെ സൂപ്പർ ഡിഫൻഡർ ജെറാർഡ് പിക്വെയ്ക്ക് പരിക്ക്. സെവിയ്യയ്ക്കെതിരായ കോപ്പ ഡെൽറെ രണ്ടാം പാദ സെമി ഫൈനലിനിടെയാണ് പിക്വെയ്ക്ക് പരിക്കേറ്രത്. വലത്തേ കാലിലെ ലിഗ്മെന്റിന് പരിക്കേറ്റ പിക്വെയെ വിദഗ്ദ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണിപ്പോൾ. ഇതോടെ ഒസാസുനയ്ക്കെതിരെ ഇന്ന് രാത്രി നടക്കുന്ന ലാലിഗ മത്സരത്തിലും 11ന് പി.എസ്.ജിക്കെതിരായ നിർണായക ചാമ്പ്യൻസ് ലീഗ് രണ്ടാം പാദപ്രീക്വാർട്ടറിലും ബാഴ്സയ്ക്ക് പിക്വെയുടെ സേവനം നഷ്ടമാകുമെന്ന് ഉറപ്പായി.