khaleda-zia

ധാ​ക്ക: മുൻ ബംഗ്ലാദേശ് മുഖ്യമന്ത്രി ഖാലിദാ സിയ ജയിൽ മോചിതയാകാനൊരുങ്ങുന്നതായി റിപ്പോർട്ട്. ജാ​മ്യ​വ്യ​വ​സ്ഥ​ക​ളി​ൽ ഇ​ള​വു വ​രു​ത്താ​നും 17 വ​ർ​ഷ​ത്തെ ജ​യി​ൽ​ശി​ക്ഷ എ​ഴു​തി​ത്ത​ള്ളാ​നും ബം​ഗ്ലാ​ദേ​ശ് സ​ർ​ക്കാ​ർ തീ​രു​മാ​ന​മെ​ടു​ത്ത​താ​യി നി​യ​മ​മ​ന്ത്രി അനിസുൾ ഹഖ് പറഞ്ഞതായി മാ​ദ്ധ്യമ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. കൊ​വി​ഡ്​​വ്യാ​പ​നം മൂലം ക​ർ​ശ​ന വ്യ​വ​സ്ഥ​യി​ൽ 2020 മാ​ർ​ച്ച്​ മു​ത​ൽ വീ​ട്ടി​ൽ തു​ട​രാ​ൻ സി​യയ്ക്ക് ബം​ഗ്ലാ​ദേ​ശ് ഭ​ര​ണ​കൂ​ടം അ​വ​സ​ര​മൊ​രു​ക്കി​യി​രു​ന്നു.വിദേശയാത്ര നടത്തുന്നതിനും വിലക്കുണ്ടായിരുന്നു. പിന്നീട്, 2020 സെപ്തംബറിൽ ആറ് മാസത്തേയ്ക്ക് കൂടി വീട്ടിൽ തുടരാൻ അനുവദിച്ചു.

ബം​ഗ്ലാ​ദേ​ശ് നാ​ഷ​ണ​ലി​സ്​​റ്റ്​ പാ​ർ​ട്ടി നേ​താ വും മൂന്ന് തവണ ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിയുമായിരുന്നു സിയ.ഖാ​ലി​ദാ സി​യ​യെ വി​ട്ട​യ​ക്കാ​ൻ തീ​രു​മാ​ന​മാ​യ​താ​യി ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​സ​ദു​സ്സ​മാ​ൻ ഖാ​ൻ ക​മാ​ലി​നെ ഉ​ദ്ധ​രി​ച്ച്​ ധാ​ക്ക ട്രൈ​ബ്യൂ​ണും റിപ്പോർട്ട് ചെയ്തു. മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ട്​ സി​യ കു​ടും​ബ​ത്തി​ൽ​നി​ന്ന്​ ക​ത്ത്​ ല​ഭി​ച്ച​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു. സി​യ​യു​ടെ ഇ​ള​യ സ​ഹോ​ദ​ര​ൻ ഷ​മീം ഇ​സ്‌​ക​ന്ദ​ർ ചൊ​വ്വാ​ഴ്ച ശി​ക്ഷാ ഇ​ള​വി​നു​ള്ള അ​പേ​ക്ഷ മ​ന്ത്രാ​ല​യ​ത്തി​ന് സ​മ​ർ​പ്പി​ച്ചി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ഷേഖ് ഹ​സീ​ന മാ​ന​വി​ക​ത​യു​ടെ മാ​താ​വാ​ണെ​ന്നും അ​വ​ർ വി​ഷ​യ​ത്തി​ൽ അ​നു​ഭാ​വ​പൂ​ർ​വം ഇ​ട​പെ​ടു​മെ​ന്നും ഖാൻ അ​റി​യി​ച്ചു.

 ഭ​ർ​ത്താ​വായ സി​യാ​വു​ർ റ​ഹ്മാന്റെ സ്മരണാർത്ഥം നടത്തുന്ന അ​നാ​ഥാ​ല​യ​ത്തി​നു​വേ​ണ്ടി​യു​ള്ള വി​ദേ​ശ സം​ഭാ​വ​ന​ക​ളി​ൽ ത​ട്ടി​പ്പ്​ ന​ട​ത്തിയതടക്കമുള്ള രണ്ട് കേസുകളിലാണ് 74 കാരിയായ സിയ ശിക്ഷിക്കപ്പെട്ടത്. ര​ണ്ട് കേസുകളും രാ​ഷ്​​ട്രീ​യ​പ്രേ​രി​തം ആ​ണെ​ന്നാ​ണ്​ സിയയുടെ അ​നു​യാ​യി​ക​ളു​ടെ പ​ക്ഷം.