
ടെഹ്റാൻ: അഹ്വാസിൽ നിന്നും മഷ്ഹാദിലേക്ക് പറന്ന വിമാനം റാഞ്ചാനുളള ഗൂഢാലോചന ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് തകർത്തതായി ഇറാനിയൻ സായുധ സേന. നൂറോളം യാത്രക്കാരുമായി സഞ്ചരിച്ച് ഇറാനിയൻ വിമാനമാണ് റാഞ്ചാൻ ശ്രമം നടന്നത്. ഇസ്ഹഫാൻ എയർപോർട്ടിൽ വിമാനം അടിയന്തര ലാൻഡിംഗ് നടത്തിയതായി ഇറാനിയൻ റിപ്പബ്ലിക് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
കുറ്റവാളി വിമാനം റാഞ്ചി പേർഷ്യൻ ഗൾഫിന്റെ തെക്കൻ തീരത്ത്' എത്തിക്കാൻ പദ്ധതിയിട്ടതായാണ് പ്രാഥമിക റിപ്പോർട്ടുകൾ. വിമാനത്തിലെ എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും, ഇവരുടെ യാത്രക്കായി പകരം വിമാന സർവീസ് നടത്താനുളള ഒരുക്കങ്ങൾ നടക്കുന്നുണ്ടെന്നും ഏജൻസി അറിയിച്ചു. സംഭവത്തിൽ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് അന്വേഷണം നടത്തിവരികയാണ്.