തൃശൂർ: കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള കോളേജ് ഒഫ് അഗ്രികൾച്ചർ, വെള്ളായണിയിലും കോളേജ് ഒഫ് അഗ്രികൾച്ചർ, വെള്ളാനിക്കരയിലും പി.ജി. ഡിപ്ലോമ ഇൻ ഹോർട്ടികൾച്ചറൽ തെറാപ്പി, പി.ജി. ഡിപ്ലോമ ഇൻ ലാൻഡ് സ്കേപ്പിംഗ് ആൻഡ് ഓർണമെന്റൽ ഗാർഡനിംഗ് കോഴ്സുകളിലേക്ക് പ്രവേശനത്തിനായി പുനർ വിജ്ഞാപനം പുറപ്പെടുവിച്ചു. വിശദവിവരങ്ങൾക്ക് : www.admissions.kau.in
അവധി ദിനത്തിലും
വെള്ളക്കരം അടയ്ക്കാം
തിരുവനന്തപുരം: വെള്ളക്കരം അടയ്ക്കുന്നതിന് വാട്ടർ അതോറിട്ടിയുടെ കാഷ് കൗണ്ടറുകൾ ഈ മാസം എല്ലാ അവധി ദിവസങ്ങളിലും പ്രവർത്തിക്കുമെന്ന് മാനേജിംഗ് ഡയറക്ടർ അറിയിച്ചു.
പി.എസ്.സി ഒഴിവ് റിപ്പോർട്ട് ചെയ്യാം
തിരുവനന്തപുരം: പി.എസ്.സിക്ക് വകുപ്പുകൾ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിന് തിരഞ്ഞെടുപ്പ് പെരുമാറ്രച്ചട്ടം തടസമല്ലെന്ന് വിവരാവകാശ പ്രകാരമുള്ള മറുപടി. ചീഫ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ കൂടിയായ ഡെപ്യൂട്ടി ചീഫ് ഇലക്ടറൽ ഓഫീസറാണ് മറുപടി നൽകിയത്.