
തൃശൂർ: ന്യൂഡൽഹിയിലെ ഇന്ത്യൻ ന്യൂസ്‌പേപ്പർ സൊസൈറ്റിയുടെ (ഐ.എൻ.എസ്) അക്രഡിറ്റേഷൻ ലഭിച്ചതിന്റെ 30-ാം വാർഷികം ടോംയാസ് പരസ്യ ഏജൻസി ആഘോഷിക്കുന്നു. തൃശൂരിൽ ആദ്യമായി ഈ അക്രഡിറ്റേഷൻ ലഭിച്ചത് തോമസ് പാവറട്ടി ഉടമയും ചീഫ് എക്‌സിക്യൂട്ടീവുമായ ടോംയാസിനാണ്.
മാർച്ച് 11ന് രാവിലെ 10.30ന് പേൾ റീജൻസിയിൽ നടക്കുന്ന ചടങ്ങിൽ ടോംയാസിന്റെ ആരംഭംമുതൽക്കുള്ള ജീവനക്കാരനായ സീനിയർ ഷെഡ്യൂളിംഗ് മാനേജർ സി.ഡി. ടോണിയെ രണ്ടുലക്ഷം രൂപ ഉപഹാരം നൽകി ആദരിക്കും. കേരള അഡ്വർടൈസിംഗ് ഏജൻസീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജെയിംസ് വളപ്പില അദ്ധ്യക്ഷത വഹിക്കും.