
ലണ്ടൻ: ബ്രിട്ടനിൽ വീണ്ടും കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി. കുറഞ്ഞത് 16 പേർക്കെങ്കിലും പുതിയ കൊവിഡ് ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ദക്ഷിണാഫ്രിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളിൽ കണ്ടെത്തിയ പുതിയ വൈറസിന് സമാനമാണിതെന്ന് ബി.ബി.സി റിപ്പോർട്ട് ചെയ്തു. ഫെബ്രുവരി 15നാണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. ബ്രിട്ടനിൽ തന്നെ ഉത്ഭവിച്ച വകഭേദമാണിതെന്ന സംശയത്തിലാണ് ശാസ്ത്രജ്ഞർ. വ്യാപക പരിശോധന ആവശ്യമില്ലെന്നും ഈ വകഭേദം അപകടകരമല്ലെന്നുമാണ് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് പറയുന്നത്.