rahul

ചെന്നൈ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ തമിഴ്നാട്ടിലെ പ്രചാരണത്തിൽ നിന്ന് വിലക്കണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്കി ബി.ജെ.പി തമിഴ്നാട് നേതൃത്വം. ബി.ജെ.പി രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുകയാണെന്ന രാഹുലിന്റെ പ്രസംഗം ഉയർത്തികാട്ടിയാണ് നീക്കം.

രാജ്യവിരുദ്ധ പ്രസ്താവനയാണ് രാഹുൽ നടത്തുന്നതെന്നും തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചുവെന്നും ആരോപിച്ചാണ് ബി.ജെ.പി പരാതി നൽകിയത്.

'രാജ്യത്ത് വെറുപ്പ് പടരുകയാണ്. വളരെയധികം ഭയം ഉണ്ട്. ഈ വെറുപ്പിനോടും ഭയത്തോടും നമ്മൾ പൊരുതേണ്ടതുണ്ട്. വീണ്ടും ഇന്ത്യയിൽ ഐക്യം വളർത്തണം."- കന്യാകുമാരി ജില്ലയിൽ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ രാഹുൽ പറഞ്ഞിരുന്നു.