george-m-muthoot-

ന്യൂഡല്‍ഹി: മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ എം.ജി ജോര്‍ജ് മുത്തൂറ്റ് അന്തരിച്ചു. ഡല്‍ഹിയില്‍ വച്ചായിരുന്നു അന്ത്യം. 72 വയസായിരുന്നു. ഓർത്തഡോക്സ് സഭാ മുൻട്രസ്റ്റി ആയിരുന്നു.

1949 നവംബര്‍ രണ്ടിന് പത്തനംതിട്ടയിലെ കോഴഞ്ചേരിയിലാണ് ജനിച്ചത്. കഴിഞ്ഞ വര്‍ഷം ഫോബ്‌സ് മാഗസിന്‍ പ്രസിദ്ധീകരിച്ച ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ ഇടം നേടിയ ആറ് മലയാളികളില്‍ ജോര്‍ജ് മുത്തൂറ്റും ഉൾപ്പെട്ടിരുന്നു.