indian-coach-died

പ​ട്യാ​ല​:​ ​ഇ​ന്ത്യ​യു​ടെ​ ​മ​ദ്ധ്യ,​ ​ദീ​ർ​ഘ​ദൂ​ര​ ​ഇ​ന​ങ്ങ​ളി​ലെ​ ​കോ​ച്ച് ​നി​ക്കോ​ളാ​യ് ​സ്‌​നെ​സ​റേ​വി​നെ​ ​മ​രി​ച്ച​ ​നി​ല​യി​ൽ​ ​ക​ണ്ടെ​ത്തി.​ ​പ​ട്യാ​ല​യി​ലെ​ ​നാ​ഷ​ണ​ൽ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​സ്പോ​ർ​ട്സ് ​സെ​ന്റ​റി​ലെ​ ​മു​റി​യി​ലാ​ണ് ​സ്നെ​സ​റേ​വി​നെ​ ​മ​രി​ച്ച​ ​നി​ല​യി​ൽ​ ​ക​ണ്ടെ​ത്തി​യ​ത്.​ 72​ ​വ​യ​സാ​യി​രു​ന്നു.​ ​ബ​ലാ​റ​സ് ​സ്വ​ദേ​ശി​യാ​യ​ ​സ്‌നെ​സ​റേ​വി​ന്റെ​ ​മ​ര​ണ​വാ​ർ​ത്ത​ ​ആ​ത്‌​ലറ്റിക് ​ഫെ​ഡ​റേ​ഷ​ൻ​ ​ഒ​ഫ് ​ഇ​ന്ത്യ​യാ​ണ് ​പു​റ​ത്തു​വി​ട്ട​ത്.​ ​

ഇ​ന്ന​ലെ​ ​ഇ​ന്ത്യ​ൻ​ ​ഗ്രാ​ൻ​ഡ് ​പ്രി​ക്‌​സ് 3​നാ​യാ​ണ് ​ബം​ഗ​ളു​രു​വി​ൽ​ ​നി​ന്ന് ​സ്‌​നെ​സ​റേ​വ് ​പ​ട്യാ​ല​യി​ൽ​ ​എ​ത്തി​യ​ത്.​ ​എ​ന്നാ​ൽ​ ​അ​ദ്ദേ​ഹം​ ​മീറ്റ് ​ന​ട​ക്കു​ന്നി​ട​ത്തേ​ക്ക് ​വ​രാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ​മറ്റ് ​കോ​ച്ചു​മാ​ർ​ ​വൈ​കി​ട്ട് ​അ​ന്വേ​ഷി​ച്ച് ​ചെ​ന്ന​പ്പോ​ൾ​ ​മു​റി​ ​അ​ക​ത്ത് ​നി​ന്ന് ​പൂ​ട്ടി​യ​ ​നി​ല​യി​ലാ​യി​രു​ന്നു.​ ​തു​ട​ർ​ന്ന് ​ഡോ​ർ​ ​ത​ക​ർ​ത്ത് ​അ​ക​ത്ത് ​ക​ട​ന്ന​പ്പോ​ൾ​ ​അ​ദ്ദേ​ഹ​ത്തെ​ ​ക​ട്ടി​ലി​ൽ​ ​കി​ട​ക്കു​ന്ന​ ​നി​ല​യി​ൽ​ ​ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.​ ​
ഉ​ട​ൻ​ ​അ​ടു​ത്തു​ള്ള​ ​ആ​ശു​പ​ത്രി​യി​ൽ​ ​എ​ത്തി​ച്ചെ​ങ്കി​ലും​ ​മ​രി​ച്ചി​രു​ന്നു.​ ​പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ​ശേ​ഷ​മേ​ ​മ​ര​ണ​കാ​ര​ണം​ ​വ്യ​ക്ത​മാ​വു​ക​യു​ള്ളൂ​ ​എ​ന്ന് ​അ​ത്‌​ലറ്റി​ക് ​ഫെ​ഡ​റേ​ഷ​ൻ​ ​ഒ​ഫ് ​ഇ​ന്ത്യ​ ​അ​ധി​കൃ​ത​ർ​ ​അ​റി​യി​ച്ചു.