
കേപ്ടൗൺ: ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീം ക്യാപ്ടനാകുന്ന ആദ്യ കറുത്ത വർഗക്കാരൻ എന്ന നേട്ടം ടെംബ ബവുമയ്ക്ക്. ബവുമയെ ദക്ഷിണാഫ്രിക്കൻ ഏകദിന, ട്വന്റി-20 ടീമുകളുടെ നായകനായി കഴിഞ്ഞ ദിവസം നിയമിച്ചു. ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്ടനും ബവുമയാണ്.ഡീൻ എൽഗാറാണ് ക്യാപ്ടൻ.