covid-19

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനൊന്ന് കോടി അറുപത്തിയാറ് ലക്ഷം കടന്നു. നാല് ലക്ഷത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 25.90 ലക്ഷം പിന്നിട്ടു. ഒൻപത് കോടി ഇരുപത്തിരണ്ട് ലക്ഷം പേർ രോഗമുക്തി നേടി.

ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി പതിനൊന്ന് ലക്ഷം പിന്നിട്ടു.18,000ത്തിലധികം പേർക്കാണ് കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവിൽ 1.77 ലക്ഷം പേർ മാത്രമേ ചികിത്സയിലുള്ളു. രോഗമുക്തി നേടിയവരുടെ എണ്ണം 1.08 കോടി ആയി ഉയർന്നു. 1.57 ലക്ഷം പേർ മരിച്ചു.രോഗികളുടെ എണ്ണത്തിൽ അമേരിക്ക മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. രണ്ട് കോടി തൊണ്ണൂറ്റിയഞ്ച് ലക്ഷം പേർക്കാണ് അമേരിക്കയിൽ കൊവിഡ് ബാധിച്ചത്.5.35 ലക്ഷം പേർ മരിച്ചു.രണ്ട് കോടി പേർ സുഖം പ്രാപിച്ചു.

രോഗബാധിതരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്ത് ബ്രസീലാണ്. രാജ്യത്ത് ഒരു കോടി എട്ട് ലക്ഷം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 75,000ത്തോളം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.2.62 ലക്ഷം പേർ മരിച്ചു. റഷ്യ(43 ലക്ഷം രോഗികൾ),ബ്രിട്ടൻ(42 ലക്ഷം രോഗബാധിതർ),ഫ്രാൻസ്(38 ലക്ഷം വൈറസ് ബാധിതർ) എന്നീ രാജ്യങ്ങളിലും രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്.