palarivattom-flyover

കൊച്ചി: പാലാരിവട്ടം പാലം നാളെ ഗതാഗതത്തിനായി തുറന്നുകൊടുക്കും. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഉള്ളതിനാൽ ഉദ്ഘാടനചടങ്ങുകളൊന്നും ഉണ്ടാകില്ല. വൈകിട്ട് നാലിന് പൊതുമരാമത്ത് ചീഫ് എഞ്ചിനിയർ പാലം തുറന്നുകൊടുക്കും.

പുനർനിർമ്മിച്ച പാലാരിവട്ടം മേൽപ്പാലം മാർച്ച് ഏഴിന് വൈകിട്ട് നാലിന് പി.ഡബ്ളിയു.ഡി ചീഫ് എൻജിനിയർ ഗതാഗതത്തിന് തുറന്ന് കൊടുക്കുമെന്ന് മന്ത്രി ജി.സുധാകരൻ അറിയിച്ചു. ഉദ്ഘാടനചടങ്ങുകളുണ്ടാകില്ലെങ്കിലും നാളെ മന്ത്രി പാലം നേരിട്ട് സന്ദർശിക്കും.

22.68കോടി രൂപ ചെലവു കണക്കാക്കിയ പുനർനിർമ്മാണത്തിന് 8 മാസക്കാലയളവു നൽകിയിരുന്നെങ്കിലും കരാർ കമ്പനി അഞ്ചര മാസത്തിനുള്ളിൽ പാലം നിർമ്മാണം പൂർത്തീകരിച്ചു എന്നത് അഭിമാനകരമാണെന്ന് മന്ത്രി പറഞ്ഞു.