സത്യം ഇളക്കമില്ലാത്തതാണ്. എല്ലായിടത്തും ഒന്നാണ്. അതിയായ ഗതിവേഗം കൊണ്ട് മനസിനെ ജയിക്കുന്നതാണ്. മുൻപേ പോയ അതിനെ കണ്ടെത്താൻ കഴിയാതെ ഇന്ദ്രിയക്കൂട്ടം നിന്നുപോയി.