sabareenathan

തിരുവനന്തപുരം: ലൈഫ് മിഷൻ സിഇ‌ഒ സന്തോഷ് ഈപ്പൻ വാങ്ങി നൽകിയ ആറ് ഐഫോണുകളിൽ ഏ‌റ്റവും വിലകൂടിയ ഫോണിനെ സംബന്ധിച്ച വിഷയത്തിൽ സ്വാമി സന്ദീപാനന്ദഗിരിയെ ഫേസ്‌ബുക്കിലൂടെ ട്രോളി കെ.എസ് ശബരീനാഥൻ എം.എൽ.എ. 'ത്രികാലജ്ഞാനിയാണ് സ്വാമി' എന്ന കുറിപ്പോടെ കഴിഞ്ഞ വർഷം ഒക്‌ടോബർ രണ്ടിന് സന്ദീപാനന്ദഗിരി കുറിച്ച പോസ്‌റ്റിന്റെ സ്‌ക്രീൻഷോട്ട് ഷെയർ ചെയ്‌തിരിക്കുകയാണ് ശബരിനാഥൻ. നമ്മൾ ജീവിക്കുന്നത് ശാസ്‌ത്ര സാങ്കേതിക വിദ്യ വികാസം പ്രാപിച്ച കാലത്താണെന്ന് മറക്കരുതെന്നും ഐഫോൺ ബില്ലിലെ ബാച്ച്നമ്പരിലൂടെ ഫോൺ ഇപ്പോൾ എവിടെയാണെന്നറിയാൻ നിമിഷാർത്ഥങ്ങൾ മതി.ജാഗ്രതൈ..എന്നായിരുന്നു സ്വാമി സന്ദീപാനന്ദഗിരിയുടെ പോസ്‌റ്റ്.

ത്രികാലജ്ഞാനിയാണ് സ്വാമി...

Posted by Sabarinadhan K S on Friday, 5 March 2021

1.13 ലക്ഷം രൂപ വിലവരുന്ന ഐ ഫോൺ അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്‌ണന്റെ ഭാര്യ വിനോദിനിയാണ് ഉപയോഗിച്ചതെന്ന് കസ്‌റ്റംസ് കണ്ടെത്തിയിരുന്നു. എന്നാൽ സ്വർണക്കടത്ത് കേസ് വിവാദമായതോടെ ഇവർ ഈ ഫോൺ ഉപയോഗിച്ചില്ലെന്നും കസ്‌റ്റംസ് അറിയിച്ചു. ഐഎംഇഐ നമ്പർ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഫോൺ ഉപയോഗിക്കുന്നയാളെ കണ്ടെത്തിയത്.

മറ്റ് ഫോണുകൾ വാങ്ങിയത് ആരെല്ലാമെന്ന് മനസിലാക്കിയെങ്കിലും വിലകൂടിയ ഫോൺ വാങ്ങിയത് ആരെന്ന് അറിവായിരുന്നില്ല. ഇതന്വേഷിച്ച കസ്‌റ്റംസ് വിനോദിനി ബാലകൃഷ്‌ണനാണ് ഫോൺ ഉടമ എന്ന് കണ്ടെത്തി. ഫോൺ എങ്ങനെ വിനോദിനിക്ക് ലഭിച്ചു എന്നതും അന്വേഷിക്കുന്നുണ്ട്.