kalabhavan-mani

കലാഭവൻ മണി ഓർമയായിട്ട് ഇന്നേക്ക് അഞ്ച് വർഷം. നായകൻ,വില്ലൻ, സഹനടൻ തുടങ്ങി എല്ലാ വേഷവും തന്റെ കയ്യിൽ ഭദ്രമാണെന്ന് തെളിയിച്ച താരത്തിന്റെ വേർപാട് പൂർണമായും ഉൾക്കൊള്ളാൻ ഇന്നും മലയാള സിനിമാ ലോകത്തിന് സാധിച്ചിട്ടില്ല.

ചരമവാർഷിക ദിനത്തിൽ മമ്മൂട്ടി, മോഹൻലാൽ,സുരേഷ് ഗോപി ഉൾപ്പടെയുള്ള താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ മണിയെ അനുസ്മരിച്ച് രംഗത്തെത്തി. ഓർമ്മപൂക്കൾ എന്നാണ് മണിയുടെ ചിത്രം പങ്കുവച്ചുകൊണ്ട് മോഹൻലാലും മമ്മൂട്ടിയും കുറിച്ചിരിക്കുന്നത്.

ഒരിക്കലും മരിക്കാത്ത ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഒരായിരം പ്രണാമം എന്നാണ് മണിയുടെ ചിത്രം പങ്കുവച്ചുകൊണ്ട് സുരേഷ് ഗോപി കുറിച്ചിരിക്കുന്നത്. ഒരിക്കലും മരിക്കാത്ത ഓർമകളുമായി......പ്രണാമം എന്നാണ് ദിലീപ് മണിയുടെ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

 

സംവിധായകൻ വിനയനും മണിയെ അനുസ്മരിച്ച് ഫേസ്ബുക്കിൽ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്. തന്റെ കലാജീവിതത്തിൽ എന്നെ ഒരുപാട് സ്വാധീനിച്ച ഈ അനുഗ്രഹീത നടന് ഓർമ്മപ്പൂക്കൾ എന്നാണ് വിനയൻ കുറിച്ചിരിക്കുന്നത്.