mohanlal

തിരുവനന്തപുരം: മലയാളത്തിലെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ചിത്രങ്ങൾ ഒരുമിച്ച് റിലീസ്ചെയ്താൽ മോഹൻലാലിന്റെ ചിത്രങ്ങൾക്കാണ് മുൻഗണന ലഭിക്കുകയെന്ന് തീയറ്റർ ഉടമയും സംവിധായകനും നിർമ്മാതാവുമായ സതീഷ് കുറ്റിയിൽ. മറ്റ് താരങ്ങളുടേതിനേക്കാൾ സൂപ്പർ സ്റ്റാറുകളുടെ ചിത്രങ്ങൾക്കാണ് തീയേറ്ററുകൾ പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോഴും മറ്റ് താരങ്ങൾക്കല്ല സൂപ്പർ സ്റ്റാറുകളുടെ ചിത്രങ്ങൾക്ക് തന്നെയാണ് പ്രാധാന്യം നൽകുന്നത്. മോഹൻലാലിന്റെ ഒരു സിനിമവന്നാൽ അതിനു തന്നെയല്ലെ മുൻഗണന നൽകുന്നത്. ലൂസിഫറും പുലിമുരുകനും കോടികൾ കളക്ട് ചെയ്തു. മറ്റ് താരങ്ങളുടെ ചിത്രങ്ങൾക്ക് ഒരു പരിധിയുണ്ടെന്നും സതീഷ് അഭിപ്രായപ്പെട്ടു.

lucifer

മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ചിത്രങ്ങൾ ഒരുമിച്ച്വരികെയാണെങ്കിൽ മുൻഗണന മോഹൻലാലിനു തന്നെയായിയിരിക്കും. സൂപ്പർ സ്റ്റാറുകളുടെ ചിത്രങ്ങൾ നല്ലതാണെങ്കിൽ ലഭിക്കുന്ന വരുമാനം വലുതായിരിക്കും. മറ്റു ചിത്രങ്ങൾക്കൊക്കെ ഒരു പരിധിയുണ്ട്.

mammooty

സൂപ്പർസ്റ്റാറുകളുടെ ചിത്രങ്ങളാണെങ്കിൽ പോലും വേർതിരിവുണ്ട്. മമ്മൂട്ടിയുടെ ചിത്രം നല്ലതാണെങ്കിലേ കാണാൻ ആളുണ്ടാകൂ. മമ്മൂട്ടിയായതുകൊണ്ട് മലബാറിലുളളവർ സിനിമകാണുമെന്ന് കരുതുന്നില്ലെന്നും സതീഷ് അഭിപ്രായപ്പെട്ടു.