
ശ്രീനഗർ: ലഡാക്കിൽ നേരിയ ഭൂചലനം. ഇന്നലെ പുലർച്ചെ 5.11നായിരുന്നു റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. രണ്ടാഴ്ചക്കിടെ പ്രദേശത്തുണ്ടായ മൂന്നാമത്തെ ഭൂചലനമാണിത്.