fire

കൊച്ചി: കാക്കൂരിൽ പഴയ വാഹനങ്ങളുടെ വിൽപനശാലയിൽ അഗ്നിബാധ. നിരവധി വാഹനങ്ങൾ കത്തിനശിച്ചു. രാവിലെ 11 മണിയോടെയായിരുന്നു അപകടം.

ബാബുവിന്റെ ഉടമസ്ഥതയിലുള‌ള വിൽപനശാലയിൽ പഴയൊരു കാറിന്റെ ഭാഗം ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിക്കുകയായിരുന്നു. ഇതിനിടെ ഇതിലെ തീ അടുത്തുള‌ള ഉണങ്ങിനിന്ന പുല്ലിലേത്ത് പടർന്നു. അതിവേഗം തീ പടർന്നതോടെ നിരവധി പഴയ വാഹനങ്ങൾ കത്തിനശിച്ചു. കൊച്ചിയിലെ വിവിധ ഫയർഫോഴ്‌സ് യൂണി‌റ്റുകളെത്തി വൈകാതെ തീയണച്ചു.