
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനർത്ഥി പട്ടികയിൽ ഇത്തവണ 60 ശതമാനവും പുതുമുഖങ്ങളാകുമെന്ന് സ്‌ക്രീനിംഗ് കമ്മിറ്റി. ഇതിൽ വനിതകൾക്കും യുവാക്കൾക്കുമാകും മുൻഗണന. 92ലധികം സീറ്റുകളിൽ പാർട്ടി മത്സരിക്കുമെന്നും സ്ഥാനാർത്ഥികളിൽ എല്ലാ വിഭാഗത്തിനും പ്രാതിനിധ്യം വരുത്തുമെന്നും സ്‌ക്രീനിംഗ് കമ്മിറ്റി അംഗം പ്രതിനിധി എച്ച്.കെ പാട്ടീൽ പറഞ്ഞു.
സ്ഥാനാർത്ഥി മോഹികളാരും ഡൽഹിയിലേക്ക് വരരുതെന്നും മൂന്ന് ദിവസത്തിനകം സ്ഥാനാർത്ഥി പട്ടിക കൈമാറുമെന്നും എച്ച്.കെ പാട്ടീൽ അറിയിച്ചു. സ്ഥാനാർത്ഥികൾ അവരവരുടെ മണ്ഡലത്തിൽ ബന്ധശ്രദ്ധരായിരിക്കണം. സ്ഥാനാർത്ഥികൾക്കായുളള സർവെ പാർട്ടി നടത്തിയതായും അദ്ദേഹം അറിയിച്ചു.