
ഫൈനൽ ജൂൺ 18- 22 ലോഡ്സിൽ
ന്യൂസിലൻഡ് എതിരാളി
അഹമ്മദാബാദ്: മൊട്ടേരയിലെ നരേന്ദ്ര മോദി സ്റ്രേഡിയത്തിൽ നാലാം ടെസ്റ്റിലും ഇന്ത്യയുടെ സ്പിൻ ജോഡികളായ അശ്വിനും അക്സറിനും മുന്നിൽ ഇംഗ്ളണ്ട് കറങ്ങി വീണു. ഇന്നിംഗ്സിനും 25 റൺസിനും ഇംഗ്ളണ്ടിനെ കീഴടക്കിയ ഇന്ത്യയ്ക്ക് പരമ്പരയും (3-1) ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് ആധികാരിക പ്രവേശനവും. സ്കോർ ഇംഗ്ലണ്ട്: 205/10, 135/10, ഇന്ത്യ 365/10. റിഷഭ് പന്താണ് മാൻ ഒഫ് മാച്ച്. ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തുകയും ചെയ്തു.