
മസ്‌കറ്റ്: ഒമാനിൽ സൂപ്പർ മാർക്കറ്റുകളും ഷോപ്പുകളും ഉൾപ്പെടെയുള്ള വ്യാപാരവാണിജ്യ സ്ഥാപനങ്ങൾ രാത്രികാലങ്ങളിൽ അടച്ചിടുവാനുള്ള തീരുമാനം പ്രാബല്യത്തിൽ വന്നു. കൊവിഡ് വ്യാപനത്തോത് കുറയ്ക്കുക എന്ന ഉദ്ദേശത്തിൽ സുപ്രീം കമ്മിറ്റിയാണ് രാത്രി എട്ടു മുതൽ പുലർച്ചെ അഞ്ച് മണി വരെ കർഫ്യൂ പുറപ്പെടുവിച്ചത്. റസ്റ്റോറന്റുകൾ, കഫേകൾ, ഹോംഡെലിവറി സർവീസുകൾ എന്നിവയ്‌ക്കെല്ലാം കർഫ്യൂ ബാധകമാണ്. പെട്രോൾ സ്റ്റേഷനുകൾ, ഹെൽത്ത് കെയർ സെന്ററുകൾ, ഫാർമസികൾ എന്നിവയ്ക്ക് ഇളവുണ്ട്. മാർച്ച് 20 വരെ നിയന്ത്രണങ്ങൾ നീണ്ടു നിൽക്കും.
അതേസമയം, ആളുകൾക്ക് പുറത്തിറങ്ങുന്നതിനും വാഹനങ്ങൾ ഓടിക്കുന്നതിനും വിലക്കില്ല.