
ആലപ്പുഴ: കേരള ക്രിക്കറ്റ് ആസോസിയേഷൻ നടത്തുന്ന പ്രസിഡന്റ്സ് കപ്പ് ട്വന്റി-20 ടൂർണമെന്റിൽ കെ.സി.എ ലയൺസിനും കെ.സി.എ പാന്തേഴ്സിനും വിജയം. ആദ്യ മത്സരത്തിൽ കെ.സി.എ ലയൺസ് 8 വിക്കറ്റിന് കെ.സി.എ ടൈഗേഴിസിനെയാണ് കീഴടക്കിയത്. 
ആദ്യം ബാറ്റ്ചെയ്ത ടൈഗേഴ്സ് 20 ഓവറിൽ 10 വിക്കറ്റ് നഷ്ടത്തിൽ 141 റൺസെടുത്തു. മറുപടിക്കിറങ്ങിയ ലയൺസ് 18.1 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയ ലക്ഷ്യത്തിലെത്തുകയായിരുന്നു (142/2).
55 പന്തിൽ 75 റൺസുമായി പുറത്താകാതെ നിന്ന ലയൺസിന്റെ വിഷ്ണു മോഹനാണ് മാൻ ഒഫ് ദ മാച്ച്. രണ്ടാം മത്സരത്തിൽ കെ.സി.എ പാന്തേഴ്സ് 6 വിക്കറ്റിന് കെ.സി.എ റോയൽസിനെയാണ് വീഴ്ത്തിയത്. സ്കോർ : റോയൽസ് 149/6,പാന്തേഴ്സ് 153/4. 53 റൺസുമായി പുറത്താകാതെ നിന്ന സച്ചിനാണ് മാൻ ഒഫ് ദ മാച്ച്.