kodi

തിരുവനന്തപുരം :സന്തോഷ് ഈപ്പൻ നൽകിയ ഐ ഫോൺ കോടിയേരിയുടെ ഭാര്യ വിനോദിനി ഉപയോഗിച്ചിരുന്നുവെന്ന കണ്ടെത്തലിന് പിന്നാലെ കസ്റ്റംസിനെ വെല്ലുവിളിച്ച് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ.. വിനോദിനിയുടെ കൈയിൽ സന്തോഷ് ഈപ്പൻ യു.എ.ഇ കോൺസുൽ ജനറലിന് നൽകിയ ഐ ഫോൺ ഉണ്ടെങ്കിൽ കണ്ടു പിടിക്കട്ടെയെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. വൈപ്പിനിൽ സംഘടിപ്പിച്ച മത്സ്യ തൊഴിലാളി സംഗമത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.. .വരുന്ന മാസത്തിനുള്ളിൽ ഇതുപോലത്തെ ധാരാളം കഥകൾ ഇനിയും വരുമെന്നും അവർ കൂട്ടിച്ചേർത്തു..

മുഖ്യമന്ത്രിക്ക് ഡോളർ കടത്തിൽ ബന്ധമുണ്ടെന്ന സ്വപ്നയുടെ മൊഴയോട്,അസംബന്ധം പറയുന്നതിന് അതിരു വേണ്ടേയെന്നും മന്ത്രി പറഞ്ഞു. ആഴക്കടൽ വിഷയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നുണ പ്രചരിപ്പിക്കുകയാണെന്നും അവർ വിമർശിച്ചു