sexual-relation

കമിതാക്കളോ ദമ്പതികളോ ആവുമ്പോൾ പരസ്പരം ഇടയ്ക്കിടക്ക് വഴക്ക് കൂടുക എന്നത് സ്വഭാവകമായ കാര്യമാണ്. അധികം സമയമെടുക്കാതെ തന്നെ ദേഷ്യം അകലുകയും ഇരുവരും വീണ്ടും ഒന്നാകുകയും ചെയ്യും. എന്നാൽ തീപാറിയ കലഹത്തിനിടെ പങ്കാളിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള ആഗ്രഹം ഉള്ളിൽ രൂപപ്പെടുന്നതായി എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?

അങ്ങനെ ഒന്ന് തോന്നൽ വരികയാണെങ്കിൽ അതിൽ ഒട്ടും അസ്വാഭാവികതയുമില്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ശണ്‌ഠയുടെ വേളയിൽ തന്റെ പങ്കാളിയോട് ലൈംഗികാകർഷണം തോന്നുന്നത് തികച്ചും സാധാരണമായ കാര്യമാണ്. പരിണാമം എന്ന പ്രകൃതിയുടെ മാജിക്കാണ് ആ ചിന്തയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. അതിനു പിന്നിലെ അഞ്ച് കാരണങ്ങൾ ഇതാ.

s1

ഹോർമോണുകളുടെ കളി

പങ്കാളിയുമായി വഴക്ക് കൂടുമ്പോൾ നമ്മുടെ ശരീരത്തിൽ ഏറ്റവും കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്ന മൂന്ന് ഹോർമോണുകൾ ടെസ്റ്റോസ്റ്റീറോൺ, കോർട്ടിസോൾ, അഡ്രിനാലിൽ എന്നിവയാണ്. കോർട്ടിസോൾ ശരീരത്തിന്റെ പിരിമുറുക്കം കുറയ്ക്കും ഒപ്പമുള്ളയാളുമായി ശാരീരികമായി അടുക്കാൻ നമ്മെ പ്രേരിപ്പിക്കുന്നതുമായ ഹോർമോണുമാണ്. ശരീരത്തിന് ഏറ്റവും മികച്ച രീതിയിൽ ശാന്തത പകരാൻ കഴിയുന്ന സെക്സിലേക്ക് നമ്മുടെ മനസിനെ അത് കൊണ്ടുപോകുകയും ചെയ്യുന്നു. ടെസ്റ്റോസ്റ്റീറോൺ നമ്മിലെ ലൈംഗിക ചിന്തയെ തീവ്രമായ നിലയിലേക്ക് വളർത്തുകയും ചെയ്യുന്നു. കലഹത്തിൽ നിന്നും സമാധാനത്തിലേക്ക് നമ്മെ നയിക്കാനുള്ള ശരീരത്തിന്റെ ഒരു പൊടിക്കൈ തന്നെയാണിത്.

s2

പരിണാമത്തിന്റെ പങ്ക്

ശണ്ഠ കൂടിയതിനു ശേഷം മനസിൽ അതിന്റെ ആഴത്തിലുള്ള, പ്രാകൃതമെന്ന് വേണമെങ്കിൽ വിളിക്കാവുന്ന ഒരവസ്ഥയിലേക്ക് പോകും. ഇത് ഒരേസമയം നമ്മിൽ ആശ്വാസവും ജനിപ്പിക്കുകയും നമുക്ക് ഉത്തേജനം നൽകുകയും ചെയ്യും. ഭീഷണിയെ നേരിടേണ്ടുന്ന ഒരു അന്തരീക്ഷത്തിൽ നിന്നും ഭീഷണിയെ പ്രതിരോധിക്കേണ്ട ഒരവസ്ഥയിലേക്ക് അത് മനസിനെ എത്തിക്കുന്നു. തുടർന്ന് ഒരു ഭീഷണിയെ മറികടന്നതായുള്ള തോന്നൽ ശരീരത്തിൽ സൃഷ്ടിക്കപ്പെടുകയും തുടർന്ന് ജയം നേടിയതിന്റെ ഭാഗമായി നമ്മുക്ക് ഒരുതരം ഉത്തേജനം നേടിയതായ തോന്നലുണ്ടാകുകയും ചെയ്യുന്നു.

s3

ഉത്‌ക്കണ്‌ഠയും ഉത്തേജനവും

ഇവ രണ്ടും നമ്മുടെ ഹൃദയമിടിപ്പ്, ശ്വാസഗതി, രക്തയോട്ടം എന്നിവയെ സ്വാധീനിക്കുകയും അവയെ വർദ്ധിപ്പിക്കുകയും ചെയ്യുന്നതാണ്. കലഹം നമ്മിൽ സൃഷ്‌ടിച്ച ഉത്‌ക്കണ്‌ഠയെ ലഘൂകരിക്കാനാണ് അപ്പോൾ നമ്മുടെ നാഡീവ്യവസ്ഥ ശ്രമിക്കുക. ശരീരം 'പോരാട്ടമോ ഓട്ടമോ(ഫൈറ്റ് ഓർ ഫ്‌ളൈറ്റ്)' എന്ന് ചിന്തിക്കുന്ന ഈ വേള നമ്മിൽ ഊർജം നിറയ്ക്കുകയും ശാരീരിക/ലൈംഗിക പ്രവർത്തനത്തിനുള്ള ആഗ്രഹം വൻ തോതിൽ നമ്മിൽ വളർത്തുകയും ചെയ്യുന്നു.

s4

ആഘാതത്തിൽ നിന്നും ആനന്ദത്തിലേക്ക്

രൂക്ഷമായ കലഹം നമ്മിൽ ഉണ്ടാക്കുന്ന നേരിയ തോതിലെങ്കിലുമുള്ള ആഘാതം മനസ്സിൽ ലൈംഗിക ചിന്തകൾ വളരാനും കാരണമാകുമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതുകാരണം പങ്കാളിയുമായി വഴക്ക് കൂടുമ്പോൾ നമുക്കുള്ളിൽ തീവ്രമായ ലൈംഗികാസക്തി ഉടലെടുക്കും. കലഹം മൂലമുണ്ടായ ആഘാതത്തെയും ഭയത്തെയും വിഷമത്തെയും പൂർണമായും ഇല്ലാതാക്കാനും മറ്റേയാളുടെ കൈക്കുള്ളിൽ താൻ സുരക്ഷിത/സുരക്ഷിതനാണെന്നുള്ള തോന്നൽ ഉള്ളിൽ സൃഷ്ടിക്കപ്പെടാനും സഹായിക്കും.

s5

വീണ്ടും ഒന്നാകുന്നു

തന്നോട് വഴക്കിട്ട പങ്കാളിയോട് ക്ഷമിക്കാൻ സഹായിക്കുന്ന, പൂർണമായ തൃപ്തി നൽകുന്ന, സന്തോഷപ്രദമായ ലൈംഗിക ബന്ധത്തിലൂടെ പങ്കാളിയുമായി വീണ്ടും ഒന്നായിക്കൊണ്ട് ബന്ധത്തിന്റെ ദൃഢത ഒന്നുകൂടി വർദ്ധിപ്പിക്കാനാണ് പ്രകൃതി പിന്നീട് ശ്രമിക്കുക. ഒരുതരത്തിൽ കമിതാക്കൾ/ ദമ്പതികൾ തമ്മിലെ ബന്ധത്തെ വളർത്താൻ വേണ്ടിയുള്ള പ്രകൃതിയുടെ സൂത്രപ്പണി തന്നെയാണ് ഇടയ്ക്കിടെയുള്ള വഴക്കിടൽ എന്നും പറയുമാവുന്നതാണ്.