post-partum-depression

പ്രസവം സ്‌ത്രീയിലുണ്ടാക്കുന്ന ഹോർമോൺ വ്യതിയാനങ്ങൾ മാനസികമായി അവരെ ബാധിക്കുന്നു. പ്രസവാനന്തരമുണ്ടാകുന്ന വിഷാദരോഗമാണ് പോസ്റ്റ്പാർട്ടം ഡിപ്രെഷൻ (പി.പി.ഡി). പ്രസവശേഷം മിക്ക അമ്മമാർക്കും രണ്ടാഴ്ച വരെ നീണ്ടുനിൽക്കുന്ന "ബേബി ബ്ലൂസ്" അനുഭവപ്പെടാറുണ്ട്. എന്നാൽ ചില അമ്മമാർ കൂടുതൽ കഠിനവും മാസങ്ങൾ നീണ്ടുനിൽക്കുന്നതുമായ വിഷാദം അനുഭവിക്കുന്നു.

സ്ത്രീകളുടെ പ്രത്യുത്പാദന ഹോർമോണുകളായ ഈസ്ട്രജന്റെയും പ്രോജസ്റ്ററോണിന്റെയും അളവ് ഗർഭാവസ്ഥയിൽ പതിന്മടങ്ങ് വർദ്ധിക്കുകയും പ്രസവത്തിനുശേഷം അവ കുത്തനെ കുറയുന്നതുമാണ് വിഷാദത്തിനു കാരണം. പി.പി.ഡി ഉള്ള അമ്മമാർക്ക് ക്ഷീണവും നിരാശയും കുറ്റബോധവും അമിതമായ ഉത്കണ്ഠയും ഉണ്ടാകും.

കൂടാതെ ഉറക്കക്കുറവും ഓർമ്മക്കുറവും വിശപ്പില്ലായ്‌മയും കാരണമില്ലാതെ കരയുന്നതുമായ അവസ്ഥയുമുണ്ടാകാം. വിഷാദമുള്ളവർക്ക് കുഞ്ഞിനെ സ്നേഹിക്കാനോ ശ്രദ്ധിക്കാനോ കഴിയാതെവരാം. ഈ അവസ്ഥ അമ്മമാരിലുണ്ടായാൽ ഉടൻ ഡോക്ടറെ സമീപിക്കുക. കൃത്യമായ ചികിത്സയിലൂടെയും കൗൺസിലിങ്ങിലൂടെയും വിഷാദം അകറ്റാം.