qq

മുൽട്ടാൻ: പാകിസ്ഥാനിൽ ഹിന്ദു കുടുംബത്തിലെ അഞ്ചുപേരെ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച റഹീം യാ‌ർ ഖാൻ നഗരത്തിൽ നിന്ന് 15 കിലോമീറ്റ‌ർ അകലെയുള്ള അബൂദബി കോളനിയിൽ താമസിക്കുന്ന കുടുംബമാണ് കൊല്ലപ്പെട്ടത്. കഴുത്തിന് വെട്ടേറ്റ നിലയിലാണ് മൃതദേഹങ്ങൾ കണ്ടത്. മരിച്ചവരിൽ ഒരാൾ ടെയിലറിംഗ് ഷോപ്പ് നടത്തുന്ന മേഘ്‌വാൾ ഹിന്ദുവായ രാംചന്ദ്(35) ആണെന്ന് സമീപവാസികൾ പറഞ്ഞു. കൊലയ്ക്ക് ഉപയോഗിച്ച കത്തിയും കോടാലിയും ഉൾപ്പടെയുള്ള ആയുധങ്ങൾ ഇവരുടെ വീട്ടിൽ നിന്നും കണ്ടെത്തിയതായും അന്വേഷണ ഊർജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.