
കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗാളിലെത്തി. ബംഗാളിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന മെഗാറാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്ത അദ്ദേഹം ബംഗാളിലെ വികസനത്തിനായി അക്ഷീണം പ്രയത്നിക്കുമെന്ന് വാഗ്ദാനം ചെയ്തു. മമതാ ബാനർജി ബംഗാളിന്റെ വികസനത്തിനായി പ്രവർത്തിക്കുമെന്ന് ഏവരും വിശ്വസിച്ചു. എന്നാൽ അവർ ബംഗാളിനെവഞ്ചിച്ചെന്നും ജനങ്ങളുടെ വിശ്വാസം തകർത്തുവെന്നും പ്രധാനമന്ത്രി ആരോപിച്ചു. ബി.ജെ.പിയിൽ ചേർന്ന നടൻ മിഥുൻ ചക്രവർത്തി ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലെത്തിയ മോദിയെ അഭിവാദ്യം ചെയ്തു.
West Bengal: Prime Minister Narendra Modi arrives at Brigade Parade Ground to address a public rally pic.twitter.com/5Uq2y0uCBa
— ANI (@ANI) March 7, 2021
ബംഗാളിന്റെ വികസനത്തിനായി മമതാ ബാനർജിയെയാണ് ഏവരും വിശ്വസിച്ചിരുന്നത്. എന്നാൽ അവർ ആ വിശ്വാസത്തെ തകർത്തു. അവരും അനുയായികളും ബംഗാളിന്റെ വിശ്വാസത്തെ തകർത്തു. ബംഗാളിനെ അപമാനിക്കുകയും ഇവിടുത്തെ സഹോദരിമാരെയും പെൺമക്കളെയും പീഡിപ്പിക്കുകയും ചെയ്തു. നിയമസഭാതിരഞ്ഞടുപ്പിൽ തൃണമൂലും ഇടതും-കോൺഗ്രസും മത്സരിക്കുന്നുണ്ട്. അവരുടേത് ബംഗാൾ വിരുദ്ധ മനോഭാവമാണ്. മറുവശത്ത് ബംഗാളിലെ ജനത ശക്തമായി നിലകൊണ്ടുകഴിഞ്ഞു. ഇന്ന് ബ്രിഗേഡ് മൈതാനത്ത് നിങ്ങളുടെ ശബ്ദം കേട്ടശേഷം ഇപ്പോൾ ആർക്കും സംശയമുണ്ടാകില്ല. ചില ആളുകൾക്ക് ഇന്ന് മേയ് രണ്ട് ആയെന്ന് തോന്നിയേക്കാമെന്നും പ്രാധാനമന്ത്രി പറഞ്ഞു. മാർച്ച് 27 ന് ആരംഭിച്ച് എട്ട് ഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വരുന്നത് മേയ് രണ്ടിനാണ്.
Kolkata: Mithun Chakraborty greets Prime Minister Narendra Modi on his arrival at Brigade Parade Ground pic.twitter.com/meZyczEJFZ
— ANI (@ANI) March 7, 2021
നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതിന് ശേഷം ബംഗാളിലേക്കുള്ള പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനമാണിത്. ബംഗാളിൽ എട്ടുഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരുപതോളം റാലികളിൽ മോദി പങ്കെടുക്കുമെന്നാണു റിപ്പോർട്ട്. സന്ദർശനം പ്രമാണിച്ച് 1500 സിസിടിവി ക്യാമറകൾ നഗരത്തിലുടനീളം സ്ഥാപിച്ചിട്ടുണ്ട്. വേദി നിരീക്ഷിക്കാൻ ഡ്രോൺ ക്യാമറകളും ഉപയോഗിക്കുന്നുണ്ട്. ബ്രിഗേഡ് മൈതാനത്തിനടുത്തുള്ള റേസ് കോഴ്സിൽ ബാരിക്കേഡുകളും ഹെലിപാഡും ഒരുക്കിയിരുന്നു. പ്രധാനമന്ത്രി പങ്കെടുക്കുന്ന റാലികൾക്ക് വൻ ജനപങ്കാളിത്തം ലഭിക്കുമെന്നാണ് ബി.ജെ.പി പ്രതീക്ഷിക്കുന്നത്.