
കൊൽക്കത്ത: പ്രശസ്ത ബോളിവുഡ് - ബംഗാളി നടൻ മിഥുൻ ചക്രവർത്തി ബി.ജെ.പിയിൽ ചേർന്നു. കൊൽക്കത്തയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലി ആരംഭിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു അദ്ദേഹം ബി.ജെ.പിയിൽ അംഗത്വമെടുത്തത്. പശ്ചിമ ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് മിഥുന്റെ ബി.ജെ.പി പ്രവേശനമെന്നത് ശ്രദ്ധേയമാണ്. 70കാരനായ മിഥുന്‍ ബംഗാളിൽ ഒരുപാട് ആരാധകരുണ്ട്. തൃണമൂലിന്റെ രാജ്യസഭാ എം.പിയായിരുന്ന മിഥുൻ ചക്രവർത്തി, ശാരദ ചിട്ടി തട്ടിപ്പ് കേസിൽ കുടുങ്ങിയതിന് പിന്നാലെ രാജ്യസഭാ അംഗത്വം രാജിവച്ചിരുന്നു. കുറച്ചു നാളുകളായി രാഷ്ട്രീയത്തിൽ സജീവമായിരുന്നില്ല.