padayatra

കൊൽക്കത്ത: പാചകവാതക സിലിണ്ടർ വിലവർദ്ധനവിനെതിരെ പദയാത്രയുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ ഡാർജിലിംഗ് മോറിൽ നിന്നാണ് പദയാത്ര ആരംഭിച്ചത്. കൊൽക്കത്തയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലി നടക്കുമ്പോഴാണ് മമത പദയാത്ര നടത്തയത്. പ്ലക്കാഡുകളും സിലിണ്ടറുകളുടെ മാതൃകകളുമായി ആയിരക്കണക്കിന് ആളുകളാണ് റാലിയിൽ പങ്കെടുത്തത്. ഗ്യാസ് സിലിണ്ടറിന്റെ ആകൃതിയിലുള്ള പ്ലക്കാഡും കയ്യിലേന്തിയാണ് മമത പദയാത്ര നയിച്ചത്. പദയാത്രയുടെ വീഡിയോ മമത ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. തൃണമൂൽ എം.പി. മിമി ചക്രവർത്തി ഉൾപ്പെടെയുള്ളവർ റാലിയിൽ പങ്കെടുത്തു.