
മുംബയ്: ആർ.എസ്.എസ് നേതാവ് മോഹൻ ഭഗവത് കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. നാഗ്പൂരിലെ നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ചാണ് ശനിയാഴ്ച അദ്ദേഹം വാക്സിൻ സ്വീകരിച്ചത്. അദ്ദേഹത്തോടൊപ്പം ആർ.എസ്.എസ് ജനറൽ സെക്രട്ടറി സുരേഷ് ഭയ്യാജിയും വാക്സിൻ സ്വീകരിച്ചു.