
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരെ നടക്കുന്ന കർഷക പ്രക്ഷോഭത്തിന്റെ നൂറാംദിവസം വീണ്ടും ആത്മഹത്യ. ഡൽഹിഹരിയാന അതിർത്തിയായ തിക്രിയിലാണ് കർഷകൻ ആത്മഹത്യ ചെയ്തത്.
ഹരിയാനയിലെ ഹിസ്സാർ ജില്ലയിൽ നിന്നുള്ള 49കാരനായ രാജ്ബീറാണ് സമരവേദിയ്ക്ക് സമീപത്തെ മരത്തിൽ തൂങ്ങിമരിച്ചത്.. കേന്ദ്രസർക്കാരിന്റെ മൂന്ന് കാർഷിക നിയമങ്ങളാണ് തന്നെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് രാജ്ബീറിന്റെ ആത്മഹത്യ കുറിപ്പിൽ പറയുന്നു. തന്റെ അവസാന ആഗ്രഹമായി കണക്കിലെടുത്ത് നിയമങ്ങൾ സർക്കാർ പിൻവലിക്കണമെന്നും കത്തിൽ പറയുന്നു.