
ലക്നൗ : കൊവിഡിന് ശേഷം കളിക്കളത്തിലേക്ക് തിരിച്ചെത്തിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് തോൽവി.ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ അഞ്ച് ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തിൽ എട്ടുവിക്കറ്റിനായിരുന്നു തോൽവി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ വനിതകൾ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 177 റൺസെടുത്തപ്പോൾ ദക്ഷിണാഫ്രിക്ക രണ്ടുവിക്കറ്റ് നഷ്ടത്തിൽ 59 പന്തുകൾ ബാക്കി നിൽക്കേ വിജയം കണ്ടു.ഇന്ത്യൻ നിരയിൽ ക്യാപ്ടൻ മിഥാലി രാജും(50), വൈസ് ക്യാപ്ടൻ ഹർമൻ പ്രീത് സിംഗും (40) മാത്രമാണ് തിളങ്ങിയത്.ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ശബ്നിം ഇസ്മയിൽ മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗിൽ ലിസ്‌ലീ ലീയും (83*) ലോറ ലോവാൾട്ടും (80) ചേർന്ന ഓപ്പണിംഗ് 169 റൺസടിച്ചതോടെ ഇന്ത്യയുടെ പ്രതീക്ഷകൾ തകർന്നു.
രണ്ടാം ഏകദിനം നാളെ നടക്കും.