
പാലക്കാട് : എ.കെ.ബാലന്റെ ഭാര്യ സ്ഥാനാർഥിത്വത്തെ എതിർത്ത് സി.പി.എം പാലക്കാട് ജില്ലാനേതൃത്വം. ഡോ. പി.കെ.ജമീലയെ ഒഴിവാക്കണമെന്ന് ജില്ലാസെക്രട്ടേറിയറ്റ്, ജില്ലാകമ്മിറ്റികൾ ആവശ്യപ്പെട്ടിട്ടുണ്ട്. ജമീലയുടെ സ്ഥാനാർഥിത്വം മറ്റ് മണ്ഡലങ്ങളിലെ സാദ്ധ്യതയ്ക്ക് മങ്ങലേൽപ്പിക്കുമെന്നാണ് ജില്ലാകമ്മിറ്റിയുടെ നിലപാട്.. ജമീലയ്ക്ക് പകരം പി.പി.സുമോദിനെയാണ് ജില്ലാകമ്മിറ്റി സ്ഥാനാർത്ഥിയായി നിർദ്ദേശിച്ചിരിക്കുന്നത്. പാലക്കാട് ജില്ലാസെക്രട്ടറി സി.കെ.രാജേന്ദ്രന് ഉചിതമായ സീറ്റ് നൽകണമെന്നും ആവശ്യം ഉയർന്നു.
ഇതിനിടെ പ്രാദേശിക എതിർപ്പ് തള്ളി സി.പി.എം കുറ്റിയാടി സീറ്റ് കേരള കോൺഗ്രസ് എമ്മിന് നൽകി. കൊയിലാണ്ടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തിൽ ജമീല സ്ഥാനാർഥിയാകും. തിരുവമ്പാടിയിൽ കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ലിന്റോ ജോസഫിനെ മൽസരിപ്പിക്കും. സി.പി.എം. കോഴിക്കോട് ജില്ലാസെക്രട്ടേറിയറ്റ് യോഗത്തിലാണ് പേരുകൾ തീരുമാനിച്ചത്.