vinesh

റോം : ഇറ്റലിയിൽ നടന്ന മാറ്റിയോ പെല്ലിക്കോൺ റാങ്കിംഗ് ടൂർണമെന്റിൽ സ്വർണം നേടി ഇന്ത്യൻ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് ലോക റാങ്കിംഗിലെ ഒന്നാം സ്ഥാനം വീണ്ടെടുത്തു.53 കി.ഗ്രാം വിഭാഗം ഫൈനലിൽ കനേഡിയൻ താരം ഡയാനയെയാണ് വിനേഷ് കീഴടക്കിയത്. ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടിയ ഏക ഇന്ത്യൻ വനിതാ ഗുസ്തി താരമാണ് വിനേഷ്.