mamta-banerjee

കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശക്തമായ ഭാഷയിൽ വിമർശിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ബംഗാളിൽ ഞാൻ തുടരും. മാറ്റമുണ്ടാകാൻ പോകുന്നത് ഡൽഹിയിലാണ്. ഇന്ധനവില കുതിച്ചുയരുമ്പോൾ പ്രധാനമന്ത്രി സ്വപ്നങ്ങൾ വിൽക്കുകയാണെന്നും മോദി നുണയനാണെന്നും മമത പറഞ്ഞു.

കൊൽക്കത്തയിൽ മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ റാലി നടക്കുന്നതിനിടെയാണ് മമത ബാനർജി ശക്തമായ ഭാഷയിൽ ബി.ജെ.പിക്ക് മറുപടി നൽകിയിരിക്കുന്നത്. ബ്രഗേഡ് പരേഡ് ഗ്രൗണ്ടിൽ നടന്ന മെഗാറാലിക്കിടെ ബംഗാൾ ജനതയെ മമത പിന്നിൽനിന്ന് കുത്തിയെന്ന് മോദി ആരോപിച്ചിരുന്നു. ഇതിനെല്ലാം മറുപടിയെന്നോണം തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാചക വാതക വില വർദ്ധനവ് ഉയർത്തി കേന്ദ്രത്തിനെതിരെ സമരമുഖം തുറക്കാനാണ് മമത ശ്രമിക്കുന്നത്. ഇതിലൂടെ സംസ്ഥാനത്തെ 50% വരുന്ന സ്ത്രീ വോട്ടർമാരെ തങ്ങളോടടുപ്പിക്കാമെന്നും തൃണമൂൽ കണക്ക് കൂട്ടുന്നു.

ബംഗാളിന്റെ വികസനത്തിനായി മമതാ ബാനർജിയെയാണ് ഏവരും വിശ്വസിച്ചിരുന്നത്. എന്നാൽ അവർ ആ വിശ്വാസത്തെ തകർത്തു. ബംഗാളിനെ അപമാനിക്കുകയും ഇവിടുത്തെ സഹോദരിമാരെയും പെൺമക്കളെയും പീഡിപ്പിക്കുകയും ചെയ്തു. നിയമസഭാതിരഞ്ഞടുപ്പിൽ തൃണമൂലും ഇടതും കോൺഗ്രസും മത്സരിക്കുന്നുണ്ട്. അവരുടേത് ബംഗാൾ വിരുദ്ധ മനോഭാവമാണെന്നും നരേന്ദ്ര മോദി ആരോപിച്ചിരുന്നു.