
പാലക്കാട് : ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ (ഐ.സി.സി) ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവയ്ക്കപ്പെട്ട് ചെറുതുരുത്തി പൈങ്കുളമെന്ന നാട്ടിൻപുറത്തെ കൊയ്ത്തൊഴിഞ്ഞ നെൽപ്പാടത്തെ ക്രിക്കറ്റ് കളിയുടെ ചിത്രം. പൈങ്കുളം സ്‌കൂളിനു സമീപം ഇരുപ്പലത്തു വീട്ടിൽ സുബ്രഹ്മണനാണ് (29) ഈ നാട്ടിലെ ക്രിക്കറ്റ് എന്ന ആശയത്തിലുള്ള ചിത്രം പകർത്തിയത്. 2020-ലാണ് ചിത്രമെടുത്ത് ഐ.സി.സിക്ക് അയച്ചുകൊടുത്തത്.