
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വാചകം അവതരിപ്പിച്ച് എൻഡിഎ. ‘പുതിയ കേരളം മോദിയ്ക്കൊപ്പം’ എന്ന മുദ്രാവാക്യം ശംഖുമുഖത്ത് നടക്കുന്ന വിജയ യാത്രയുടെ സമാപന സമ്മേളനത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായാണ് പുറത്തിറക്കിയത്.
കേന്ദ്ര മന്ത്രിമാരായ പ്രഹ്ലാദ് ജോഷി, വി മുരളീധരൻ, മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ, ഇ. ശ്രീധരൻ, സംസ്ഥാനത്തെ മുതിർന്ന ബി.ജെ.പി നേതാക്കൾ, എൻ.ഡി.എ നേതാക്കൾ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലാണ് അതിത് ഷാ പ്രചാരണ വാചകം അവതരിപ്പിച്ചത്.
ഉറപ്പാണ് എൽ.ഡി.എഫ്, നാട് നന്നാക്കാൻ യു.ഡി.എഫ് എന്നീ പ്രചാരണ വാചകങ്ങൾ നേരത്തെ എൽ.ഡി.എഫും യു.ഡി.എഫും പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എൻ.ഡി.എയും പ്രചാരണ വാചകം പുറത്തിറക്കിയിരിക്കുന്നത്.