akhil-gogoi

ഗുവാഹത്തി: അസമിൽ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തിൽ പ​ങ്കെടുത്തതിന്​ ജയിലിൽ കഴിയുന്ന ആക്​ടിവിസ്റ്റും കർഷക നേതാവുമായ അഖിൽ ഗൊഗോയ്​ അസമിൽ പുതിയതായി രൂപീകരിച്ച രാഷ്​ട്രീയ പാർട്ടിയായ റായ്​ജോർ ദളിന്റെ സ്ഥാനാർത്ഥിയായി ശിവ്​സാഗറിൽ നിന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കും. ഒരു വർഷമായി ഗുവാഹത്തി ജയിലിലിലാണ് അദ്ദേഹം.